അന്താരാഷ്ട്ര പുസ്തക ദിനം: വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

Malappuram

തിരുന്നാവായ : ഗ്രാമീണ ജനതയെ വായന ശീലം വഉർത്തുന്നതിനു വേണ്ടി വൈരങ്കോട് നവജീവൻ വിദ്യാ ദീപം വിപുലമായ ഗ്രാമീണ ഗ്രന്ഥാലയം ഒരുക്കുന്നു.അന്താരാഷ്ട്ര പുസ്തക ദിനത്തിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൻ്റെ ഭാരവാഹികൾ
പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. നവജീവൻ നവ കലാ കേന്ദ്രത്തിലെത്തുന്നവർക്കും വിദ്യാർത്ഥികൾ പൊതു ജനങ്ങൾ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം. ഉന്നത പഠനത്തിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ ലൈബ്രറിയാണ് ഗ്രാമീണ ഗ്രന്ഥാലയത്തിൽ ഒരുക്കുന്നത്. ചടങ്ങിൽ കെ.കെ. രവീന്ദ്ര നാഥൻ, അലിയാമു മാങ്കടവത്ത്, എം.പി. സൈതു, റീന പാലക്കാട്ട്, കെ.കെ. ശശിധരൻ, അശ്വിൻ കൃഷ്ണ ജിഷ്ണു നാഥ്, മിൻഹ തൊട്ടി വളപ്പിൽ, ഹംസ ഉണ്ണിയാലുക്കൽ, കെ.വി. അർജുൻ എന്നിവർ പങ്കെടുക്കു