കോഴിക്കോട്: ഖത്തീബ് കൗൺസിൽ കേരള കോഴിക്കോട് സൗത്ത് ജില്ല ചാപ്റ്റർ സംഘടിപ്പിക്കുന്ന ഫ്രൈഡെ സെരിമൺ ഫിനിഷിംഗ് സ്കൂൾ നാളെ ( ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കോഴിക്കോട് മർക്കസുദ്ദഅവ ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി. സക്കരിയ, ഡോ: മുസ്തഫ സുല്ലമി കൊച്ചി, കെ. എം. കുഞ്ഞമ്മദ് മദനി, പി. അബ്ദുസ്സലാം മദനി, റസാക്ക് മലോറം നേതൃത്വം നൽകുമെന്ന് കൺവീനർ എം.കെ പോക്കർ മുല്ലമി അറിയിച്ചു.