തളിപ്പറമ്പ് : ‘അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം’എന്ന സന്ദേശവുമായി ഐ.എസ്.എം സംസ്ഥാന സമിതിയുടെ നല്ല കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ലൈഫ് എക്സ്പോ മെയ് 2, 3 തിയ്യതികളിൽ തളിപ്പറമ്പിൽ നടക്കും.
ലഹരി നശിപ്പിക്കുന്ന മനുഷ്യ ശരീരാവയവങ്ങളുടെ നേർകാഴ്ച, ലഹരി വരുത്തുന്ന അപകടങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ, ലഹരിയിൽ നിന്നുള്ള മോചനം തുടങ്ങിയവ കുറിച്ചുള്ള ബോധവത്ക്കരണവും അവബോധവുമായി 15 വിഭാഗങ്ങളിൽ സജ്ജീകരിച്ച പ്രദർശനം ലഹരി നിർമ്മാർജ്ജനത്തിന് പ്രേരണയുണ്ടാക്കുന്ന തരത്തിലുള്ളതാണ്. രാവിലെ 11 മുതൽ രാത്രി എട്ട് വരെ നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്.
മെയ് 2 ന് രാവിലെ 11ന് തളിപ്പറമ്പ ടൗൺ സ്ക്വയറിൽ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി മിഷൻ മുൻ ജില്ലാ കോഡിനേറ്ററുമായ വി.വി ഷാജി ഉദ്ഘാടനം ചെയ്യും.തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്
കെ.എസ് റിയാസ് മുഖ്യാതിഥിയായിരിക്കും.എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം നജീബ് അദ്ധ്യക്ഷത വഹിക്കും. ഐ എസ് എം ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്മയിൽ ചെമ്പാട്, കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ജോ. സെക്രട്ടറി പി.ടി.പി മുസ്തഫ, മണ്ഡലം സെക്രട്ടറി വി സുലൈമാൻ, എം എസ് എം ജില്ലാ പ്രസിഡൻ്റ് കെ.കെ.പി അബ്ദുൽ ബാസിത്ത്,കെ. പി.എം റാഫി എന്നിവർ സംബന്ധിക്കും.
മെയ് 3 ന് വൈകുന്നേരം 4.30 ന് സമാപനം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര അദ്ധ്യക്ഷത വഹിക്കും ഐ.എസ്.എം ജില്ല സെക്രട്ടറി സഹദ് ഇരിക്കൂർ, എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷെസിൻ ,അനസ് തളിപ്പറമ്പ, കെ.മുസ്തഫ എന്നിവർ സംബന്ധിക്കും.