മഞ്ചേരി: ഭീകരവാദവും തീവ്രവാദവും ചെറുക്കുക,മാനവിക സൗഹാർദ്ദത്തിലൂടെ സാമുദായിക ധ്രുവീകണ ത്തെ പ്രതിരോധിക്കുക, നവലിബറലിസം കുടുംബ-സാമൂഹ്യ രംഗങ്ങളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജീർണതകൾക്കെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുക,ഭരണഘടനാവകാശ ലംഘനങ്ങളിൽ ജനാതിപത്യ പ്രതിരോധം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ബഹു ജന സംഗമം നാളെ (മെയ് 2 വെള്ളി) വൈകിട്ട് നാല് മണിക്ക് മോങ്ങത്ത് നവോത്ഥാന നഗരിയിൽ നടക്കും.
കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സംഗമം വൈകുന്നേരം നാലുമണിക്ക് ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്യും .കെ എൻ എം ജില്ലാ സെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. കെ ജെ യു സംസ്ഥാന നിർവാഹ സമിതി അംഗം അലി മദനി മൊറയൂർ,കെ എൻ എം സംസ്ഥാന സെക്രട്ടറിമാരായ ഡോ.ഇസ്മായിൽ കരിയാട് ,ഡോ.ജാബിർഅമാനി ജില്ലാ ട്രഷറർ എം പി അബ്ദുൽ കരീം സുല്ലമി, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.ടി അൻവർ സാദത്ത്, ഇർഷാദ് സ്വലാഹി കൊല്ലം,, സി.പി അബ്ദുസ്സമദ്,ത്വാഹിറ ടീച്ചർ മോങ്ങം പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കെ എൻ എം ജില്ലാ പ്രസിഡണ്ട് ഡോ.യു പി യഹ് യാഖാൻ മദനി, വൈസ് പ്രസിഡണ്ട് കെ.എം ഹുസൈൻ, കൺവീനർ അബ്ദുൽ ഗഫൂർ സ്വലാഹി,ജില്ലാ മീഡിയ കൺവീനർ ശാക്കിർ ബാബു കുനിയിൽ , ഐഎസ്എം ജില്ലാ ട്രഷറർ ഇല്യാസ് മോങ്ങം സംബന്ധിച്ചു.