എസ്.എൽ.ആർ.സി ഒന്നാം വർഷ ബാച്ചുകൾക്ക് മെയ് 15ന് തുടക്കമാകും

Kozhikode

കോഴിക്കോട്: ‘ഖുർആൻ പഠനം ഇഹപര വിജയത്തിന്’ എന്ന പ്രമേയത്തിൽ ഖുർആൻ പഠനം ജനകീയമാക്കുന്നതിന് രൂപീകൃതമായ സലഫി ലേണിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (എസ്.എൽ.ആർ.സി) 2025-26 വർഷത്തിലേക്കുള്ള സംസ്ഥാനത്തെ വിവിധ ബാച്ചുകളുടെ ഉദ്ഘാടനം മെയ്15 മുതൽ വിവിധ സെന്ററുകളിലായി നടക്കും.

സ്ത്രീകൾക്കായി നടത്തുന്ന എസ്.എൽ.ആർ.സി ലേഡീസ് വിംഗിന്റെ ഉദ്ഘാടനം 2025 മെയ് 15 വ്യാഴാഴ്ച രാവിലെ 10.30ന് അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവ്വഹിക്കും. എം.എം നദ്‌വി, കെ.വി അബ്ദുലത്തീഫ് മൗലവി, ഇഫ്തിക്കാർ കെ, ഹാറൂൻ പി, മുഹമ്മദ് അഷ്റഫ് കെ.എം, അബ്ദുലത്തീഫ് മാസ്റ്റർ കെ.പി എന്നിവർ പ്രസംഗിക്കും.

എസ്.എൽ.ആർ.സി പുതിയറ ബാച്ചിന്റെ ഉദ്ഘാടനം മെയ് 29 വ്യാഴാഴ്ച രാവിലെ 7.30ന് കെ.കെ മൊയ്തീൻകുട്ടി IPS നിർവ്വഹിക്കും. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി അവാർഡ് ദാനം നിർവ്വഹിക്കും. അറബി അക്ഷരങ്ങൾ അറിയാത്തവർക്കുള്ള പ്രത്യേക ക്ലാസ്സുകളും സജ്ജീകരിച്ചിട്ടുണ്ട്.

എസ്.എൽ.ആർ.സി ഖലീഫ ബാച്ചിന്റെ ഉദ്ഘാടനം 2025 മെയ് 23 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് വലിയങ്ങാടി ഖലീഫ മസ്ജിദിൽ വെച്ച് കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി നിർവ്വഹിക്കും. ഡോ.പി.സി അൻവർ അവാർഡുകൾ വിതരണം ചെയ്യും. ഖലീഫ ബാച്ചിലെ ക്ലാസ്സുകൾ എല്ലാ ചൊവ്വാഴ്ചയും മഗ്‌രിബ് നമസ്കാര ശേഷമായിരിക്കും. കോഴിക്കോട് ജില്ലയിലെ ബാച്ചുകൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവിക്ക് കീഴിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി വരുന്നു.