ആവേശമായി ജെ സി ഐ -ജെ എ സി ക്രിക്കറ്റ് ലീഗ്

Kozhikode

കോഴിക്കോട് : ജെ സി ഐ – ജെ എ സി ക്രിക്കറ്റ് ലീഗ് ചെറുവണ്ണൂർ ശാരദാ മന്ദിരം എമിറേറ്റ്സ് ഫുട്ബോൾ ടർഫ് നടത്തി. ജെ സി ഐ സോൺ പ്രസിഡന്റ് രാകേഷ് ടി നായർ ഉദ്ഘാടനം ചെയ്തു ജെ സി ഐ പ്രോഗ്രാം ഡയറക്ടർ ഇ ബി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജെ സി ഐ മുൻ പ്രസിഡന്റ് ഡോ ബിനു പുരുഷോത്തമൻ, ജെ എ സി സോൺ ചെയർമാൻ എസ് കെ മോഹൻ ദാസ് , സെക്രട്ടറി കെ പി ബാബു രാജ്, നാഷണൽ കോർഡിനേറ്റർ നാഗേഷ് കുംബള , രഞ്ജി കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പുറം , കോഴിക്കോട് മേഖലയിലെ ജെ സി ഐ – ജെ എ സി അംഗങ്ങൾ ഉൾപെട്ട 8 ടീംമുകൾ മത്സരത്തിൽ പങ്കെടുത്തു.