പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം 2025 സംഘടിപ്പിച്ചു. എൽകെജി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങളും, പുസ്തകങ്ങളും, ബലൂണുകളും, മധുരവും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ കലേഷ് പി എസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ സ്വാഗതം ആശംസിച്ചു. ഒന്നാംക്ലാസിൽ ആദ്യപ്രവേശനം നേടിയ മൻഹാ ഫാത്തിമ എന്ന വിദ്യാർത്ഥിക്ക് റിട്ടയേർഡ് സബ് ഇൻസ്പെക്ടറും സ്കൂളിലെ രക്ഷിതാവുമായ സണ്ണി സാർ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ കെ എ, എം പി ടി എ വൈസ് പ്രസിഡണ്ട് രാജി പി കെ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷാന്റി ഇ കെ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. പരിപാടികൾക്ക് അധ്യാപകർ, അനദ്ധ്യാപകർ, പിടിഎ, എം പി ടി എ, എസ് എം സി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
