തളിപ്പറമ്പ: ചരിത്രത്തിലില്ലാത്ത വിധം അവകാശങ്ങളും ആവശ്യങ്ങളും നൽകാതെ അനന്തമായി നീട്ടികൊണ്ടു പോകുന്ന പിണറായി സർക്കാറിൻ്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സർവീസ് പെൻഷൻകാർ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) സംസ്ഥാന വ്യാപകമായി ജൂലായ് 1ന് കരിദിനാചരണം നടത്തും. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്ക് മുന്നിലെ കരിദിനാചരണം രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
5 വർഷം കൂടുമ്പോഴുള്ള പെൻഷൻ പരിഷ്ക്കരണം അട്ടിമറിക്കുകയും 6 ഗഡുവായ 18 ശതമാനം ഡി.എ കുടിശിക നൽകാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലും മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാത്തതിലുമാണ് കരിദിനാചരണം നടത്തുന്നത് .
തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ ചേർന്ന ബ്ലോക്ക് കമ്മിറ്റി നേതൃയോഗം സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയതു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുഖദേവൻ, അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, പി.ജെ മാത്യു, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.മധു, കമ്മിറ്റിയംഗം പി.എം മാത്യു, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, എം.ചന്ദ്രൻ , പപ്പൻ മുറിയാത്തോട്, വി. സി പുരുഷോത്തമൻ ,പി.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.