വളവന്നൂർ: ദാറുൽ അൻസാർ അക്കാദമി ഫോർ ബ്രില്യൻസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഡോ ഹുസൈൻ മടവൂർ നിർവഹിച്ചു. ചെയർമാൻ എ.പി.അബ്ദുസ്സമദ് സാഹിബ് അധ്യക്ഷത വഹിച്ചു. അൻസാർ അറബി കോളേജ് പ്രിൻസിപ്പൽ ഡോ എ.ഐ അബ്ദുൽ മജീദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. മൂസ സ്വലാഹി,
പി.സി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ, പ്രൊഫ.എം എ സഈദ്, വി.പി.അഹ്മദ് കുട്ടി മദനി, സിറാജ് ചേലേമ്പ്ര എന്നിവർ സംസാരിച്ചു.
വളവന്നൂർ അൻസാർ കാമ്പസിൽ 30 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
`ദാറുൽ അൻസാറിലെ പ്രമുഖ സ്ഥാപനമാണ് ബ്രില്യൻസ് അക്കാദമി. SSLC or PLUS TWO പാസായ മിടുക്കരായ ആൺകുട്ടികൾക്കാണ് ബ്രില്ല്യൻസ് അക്കാദമിയിൽ പഠിക്കാനുള്ള അവസരം ലഭിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പഠനത്തോടൊപ്പം ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, ചരിത്രം, സാഹിത്യം, അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യം എന്നിവ ലഭിക്കുന്ന രൂപത്തിലുള്ള അഞ്ചു വർഷത്തെ കോഴ്സ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഹിഫ്സ്,പ്രസംഗം,എഴുത്ത് വൈജ്ഞാനിക സംവാദം എന്നിവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. ബ്രില്ല്യൻസ് അക്കാദമിയിലെ പഠനവും താമസവും പൂർണമായും സൗജന്യമാണ്.