തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരം നൽകി. വിജയാദരം 2025 കുറുക്കോളി മൊയ്തീൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൻ.എം.എം.എസ് , യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരെയും അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷൻ എ.പി. നാസർ,പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ , പി .ടി .എ വൈസ് പ്രസിഡന്റ് കെ. സിദ്ധീഖ്, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, മയ്യേരി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
