വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

Wayanad

പനമരം : ക്രസന്റ് പബ്ലിക് എൽ പി സ്കൂളിൽ വിദ്യ രംഗം കലാ സാഹിത്യ വേദിയുടെയും സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെയും 2025-26 വർഷത്തെ പ്രവർത്തങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ഷാജി പുൽപ്പള്ളി നിർവഹിച്ചു.
എൽപി തലത്തിൽ കുട്ടികൾ ആർജിക്കേണ്ട ശേഷി വികസനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യോഗത്തിൽ പ്രധാനാധ്യാപിക സക്കീന. സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് നിയാസ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ അസീസ് .കെ, അബ്ദുൾ നാസർ.എം.കെ, അധ്യാപകരായ ഷൗക്കത്ത് ടി.എച്ച്, ജസ്ന പികെ, മിനിജ വിനോദ്, അമൽരാജ് പി.ഒ, തൗഫീഖ.സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി മാസംതോറും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുന്ന വാർത്താധിഷ്ഠിത പരിപാടി “എൻറെ വാർത്തയും” വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.