എസ്.സി.എഫ്.ഡബ്ളിയു. അസോസിയേഷൻ മൂഴിക്കൽ കൺവൻഷൻ

Kozhikode

കോഴിക്കോട് : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മൂഴിക്കൽ യൂണിറ്റ് സമ്മേളനം ദർശനം ഗ്രന്ഥശാല എം.എൻ സത്യാർത്ഥി ഹാളിൽ കോഴിക്കോട് ഏരിയാ സെക്രട്ടറി എ.എം. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.സോമൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ. ശ്രീനിവാസൻ ഭാവി പരിപാടികളും അവതരിപ്പിച്ചു. പ്രസിഡൻറ് പി.കെ.ശാലിനി അധ്യക്ഷയായി. കേരള സംസ്ഥാന റൂട്രോണിക്സ് ഡയറക്ടർ ബോർഡ് അംഗം സി.എൻ.സുഭദ്ര, ദർശനം മുതിർന്ന പൗര വേദി കൺവീനർ കെ.ടി.ഫിലിപ്പ്, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ പ്രതിനിധി സി.പി.ദിനചന്ദ്രൻ, പൂവതൊടികയിൽ ഭരതൻ, ദർശനം സെക്രട്ടറി എം.എ. ജോൺസൺ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബി.സോമൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.കെ.സലാം നന്ദിയും പറഞ്ഞു.