കൊടുവള്ളി:അരങ്ങ് കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽപ്രൊഫ. എം.കെ. സാനു, കെ.എം.കെ. വെള്ളയിൽ, കലാഭവൻ നവാസ് എന്നിവരെ അനുസ്മരിച്ചു.അവരുടെ കലാ-സാംസ്കാരിക ജീവിതം സമൂഹത്തിന്എന്നുംപ്രചോദനമായിരിക്കുമെന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനും മുൻ എംഎൽഎയും ആയ കാരാട്ട് റസാക്ക് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും അരങ്ങ്പ്രസിഡന്റുമായ ബാപ്പു വാവാട് അധ്യക്ഷത വഹിച്ചു. കെ. കെ. ആലിമാസ്റ്റർ കിഴക്കോത്ത്, എഴുത്തുകാരൻഅഷറഫ് വാവാട്, റിട്ട.ഡി.ഇ.ഒ ടി.പി. എ. മജീദ്, ഈ .സി . മുഹമ്മദ്, ഒ.പി. റസാക്ക് സംസാരിച്ചു. സെക്രട്ടറി സെക്രട്ടറി കലാം വാടിക്കൽ സ്വാഗതവും പി.സി. ജമാൽ നന്ദിയും പറഞ്ഞു.
