കൊണ്ടോട്ടി: മാപ്പിളപ്പാട്ടിനെയും കലകളെയും കുറിച്ച് പഠനം നടത്തുന്നവര്‍ ആശ്രയിക്കുന്ന ആധികാരിക രേഖയായ ”മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം” എന്ന കൃതിയുടെ പുതിയ പതിപ്പ് സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന സി എന്‍ അഹമ്മദ് മൗലവി, ചരിത്രകാരനും മാപ്പിള കലാ ഗവേഷകനുമായിരുന്ന കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവരുടെ സംയുക്ത രചനയായ ഈ അപൂര്‍വ്വ പുസ്തകത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല.

ഗ്രന്ഥകര്‍ത്താക്കള്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അവകാശികളെ പ്രതിനിധീകരിച്ചു കൊണ്ട് മക്കളായ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, സി എന്‍ അബുല്‍കലാം ആസാദ് എന്നിവരും മാപ്പിളകലാ അക്കാദമിക്കുവേണ്ടി സെക്രട്ടറി ബഷീര്‍ ചുങ്കത്തറയും അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് പുസ്തക പ്രസിദ്ധീകരണ കരാര്‍ ഒപ്പ് വെച്ചു. പുസ്തകം പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ ചുരുങ്ങിയ ചെലവില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ അക്കാദമി സൗകര്യം ഒരുക്കുമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.