സ്ത്രീധനത്തിനെതിരെ പെണ്‍കുട്ടികള്‍ മുന്നോട്ടു വരണം: ഐ ജി എം

Malappuram

മങ്കട: സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും ഗാര്‍ഹിക പീഡനങ്ങളും പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് ഐ.ജി. എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്ത്രീധനം, വിവാഹ ധൂര്‍ത്ത്, വിവാഹത്തോടനുബന്ധിച്ചുള്ള ആഭാസങ്ങള്‍ തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ പെണ്‍കുട്ടികള്‍ തന്നെ മുന്നോട്ട് വരണമെന്ന് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

എം എസ് എം സംസ്ഥാന ജന:സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സല്‍മാന്‍ ഫാറൂഖി, ഫഹീം പുളിക്കല്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹബീബ് റഹ്മാന്‍ മങ്കട, ഷഹര്‍ബാന്‍ എന്നിവര്‍ ആശംസകളറിയിച്ചു. ഐ ജി എം ജില്ലാ ഭാരവാഹികളായ ഹനീന പുളിക്കല്‍, ലുത്ഫ വി സി, സ്വഫ മങ്കട, അസ്‌ന നാസര്‍, ബസീമ, ദാനിയ, ഫിദ ഷെറിന്‍ വണ്ടൂര്‍, അല്‍മാസ് എടവണ്ണ, ഫിദ ബിസ്മ എന്നിവര്‍ നേതൃത്വം നല്‍കി.