വിസ്ഡം സ്റ്റുഡന്‍റ്സ് സംസ്ഥാന നേതൃസംഗമം നടത്തി

Kozhikode

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതൃസംഗമം നടത്തി. സംഗമം സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ശമീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ശബീബ് മഞ്ചേരി, ഖാലിദ് വെള്ളില, സഫുവാന്‍ ബറാമി അല്‍ ഹികമി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അഹമ്മദ് സുഹൈല്‍ കല്ലായി, മുഷ്താഖ് അല്‍ ഹികമി മലപ്പുറം, സുജൈദ് പാണ്ടിക്കാട്, യാസര്‍ അല്‍ ഹികമി കാസര്‍കോട്, സ്വാലിഹ് അല്‍ ഹികമി കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്ത അവധിക്കാല പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി. എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ‘റിലീജ്യസ് സ്‌കൂള്‍’ അഷ്ട ദിന സഹവാസ ക്യാമ്പ്, എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘വിഷന്‍’ പഞ്ചദിന സഹവാസ ക്യാമ്പ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ജാലകം’ ജില്ലാതല ത്രിദിന സഹവാസ ക്യാമ്പുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി മണ്ഡലം തലങ്ങളില്‍ നടക്കാനിരിക്കുന്ന ‘സമ്മറൈസ്’ അവധിക്കാല മോറല്‍ സ്‌കൂള്‍, മണ്ഡലം ശാഖ കേന്ദ്രങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന തുടര്‍ മത വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ പരിപാടികളുടെ പുരോഗതി വിലയിരുത്തി.