മണിപ്പൂര്‍ കലാപം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

Wayanad

കല്പറ്റ: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ബി ജെ പിയോട് ആഭിമുഖ്യമുള്ള മെയ്‌തേയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. ബി ജെ പി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോട് കൂടിയാണ് ആക്രമങ്ങള്‍ അരങ്ങേറുന്നതെന്നും ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി മെമ്പര്‍ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷനായിരുന്നു. അഡ്വ ടി ജെ ഐസക്, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, ഹര്‍ഷല്‍ കോന്നാടന്‍, സെബാസ്റ്റ്യന്‍ കല്പറ്റ, ഒ പി മുഹമ്മദ് കുട്ടി, ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, വി നൗഷാദ്, രവിചന്ദ്രന്‍ പെരുന്തട്ട, മുഹമ്മദ് ഫെബിന്‍, മാടയി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.