കോഴിക്കോട്: ‘മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി നടക്കുന്ന ‘സെക്കുലര്‍ ഇന്ത്യ റാലി’ 26ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് മുതലക്കുളത്ത് നിന്നും പ്രകടനം ആരംഭിക്കും. 5.30ന് നടക്കുന്ന ചടങ്ങില്‍ ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പി സി കുരീല്‍ റാലി ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹിമാന്, അഡ്വ. പി ടി എ റഹീം എം എല്‍ എ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന് മൊകേരി, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്, അഡ്വ. സഫറുല്ല, സലീം മടവൂര്‍, മുക്കം മുഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, മുക്കം ഉമര്‍ ഫൈസി, എന്‍ അലി അബ്ദുള്ള, ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം, ബഷീര്‍ അഹമ്മദ് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ എല്‍ വര്‍ക്കിങ് പ്രസിഡന്റ് കെ പി ഇസ്മയില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ്, ബഷീര്‍ ബഡേരി, ഒ പി ഐ കോയ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഒ പി റഷീദ്, ഷര്‍മ്മദ് ഖാന് സംബന്ധിച്ചു.