മലയാള സാഹിത്യത്തിലെ ഹജ്ജ് എഴുത്തുകള്‍; ചര്‍ച്ച സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാള സാഹിത്യത്തിലെ ഹജ്ജ് എഴുത്തുകള്‍’ ചര്‍ച്ച സംഘടിപ്പിച്ചു. ഹജ്ജ് സാഹിത്യ ആവിഷ്‌ക്കാര വൈവിധ്യങ്ങള്‍ പഠന വിധേയമാക്കുകയും അവ ക്രോഡീകരിക്കപ്പെടുകയും ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായെപെട്ടു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബാബു സല്‍മാന്‍ അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന വൈസ് പ്രസിഡന്റ്
പി ടി കുഞ്ഞാലി, ആരാമം മാസിക എഡിറ്റര്‍ ഫൗസിയ ഷംസ്, തനിമ ജില്ലാ സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ സംസാരിച്ചു. അഷ്‌റഫ് വെള്ളിപറമ്പ്, ഫൈസല്‍ അബൂബക്കര്‍, സൈഫു റഷീദ്, നൗഷാദ് മുട്ടാഞ്ചേരി, അഷ്‌റഫ് വാവാട്, ബശീര്‍ പൊറ്റശ്ശേരി, ബഷീര്‍ മുട്ടാഞ്ചേരി, മന്‍സൂര്‍കരുവന്‍ പൊയില്‍, അമീന്‍ മുന്നൂര്‍, അമീന്‍ ജൗഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശമീര്‍ ബാബു കൊടുവള്ളി സ്വാഗതവും നസീബ ബഷീര്‍ നന്ദിയും പറഞ്ഞു.