വരയും വര്‍ണ്ണവുമായി വിദ്യര്‍ത്ഥികള്‍ക്കൊരുദിനം

Kozhikode

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാമ്പ് ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഏതൊരു കലാകാരന്റെ സൃഷ്ടിയും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ചിത്രകാരന്‍ എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ നമ്മുടേതായ ചിത്ര ഭാഷയിലൂടെ വേണം പ്രതികരിക്കാനെന്നും, ആ ഭാഷ കണ്ടും അനുഭവിച്ചും മനസ്സിലാക്കേണ്ടതാണെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചു നടത്തിയ ക്യാമ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ എക്‌സിബിഷനിലൂടെ പ്രദര്‍ശിപ്പിക്കും.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരി ശ്രീജ പള്ളം കുട്ടികളുമായി സംവദിക്കുകയും ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ലളിത കലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗവും ചിത്രകാരനുമായ സുനില്‍ അശോകപുരം ശില്പശാലക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *