നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: ജീവിതം തന്നെയാണ് ലഹരിയെന്ന സന്ദേശം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ച് വ്യത്യസ്ത ബോധവത്ക്കരണവുമായി കവലയൂര്‍ ജി എച്ച് എസ് എസ്. വര്‍ക്കല റെയിഞ്ച് എക്‌സൈസ് വകുപ്പിന്റെയും കവലയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ലഹരിക്ക് അടിമയാവാതെ ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തി പഠിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ക്ലാസിന് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം എസ് സുധീര്‍ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശന്‍, സന്തോഷ് സെബാസ്റ്റ്യന്‍, ശ്രീന, ദീപ്തി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. ലഹരി എന്ന മഹാ വിപത്തിനെ പറ്റിയും കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ലഹരി ഉപയോഗങ്ങളെ പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും വിശദമായ ക്ലാസ്സാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്. വിമുക്തി കോഡിനേറ്ററും അധ്യാപകനുമായ ഷംനാദ്, അധ്യാപകരായ അലക്‌സാണ്ടര്‍, മഞ്ജു പ്രീത, രാഗി എന്നിവര്‍ പങ്കെടുത്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രാജേഷ് കുമാര്‍ നന്ദി പറഞ്ഞു.