വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് നവവധുവിനു ദാരുണാന്ത്യം

Kerala

കാസര്‍ക്കോട്: വിവാഹം നടന്ന ഒരാഴ്ച്ച തികയുന്നതിന് മുമ്പ് നവവധുവിനു ദാരുണാന്ത്യം. ഉപ്പളയിലെ ഖദീജ (24)യും ഭര്‍ത്താവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചാണ് ദാരുണാന്ത്യം സംവിച്ചത്. കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം. പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യയാണ് ഖദീജ. അപകടത്തില്‍ ഭര്‍ത്താവിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. അപകടശേഷം ഖദീജ (24)യെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടു.

ദേശീയപാതയില്‍ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് എതിരെ വന്ന ഡസ്റ്റര്‍ കാറിടിക്കുന്നത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.