കോഴിക്കോട്: ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ IPTA ആഭിമുഖ്യത്തില്‍ കെ വി ശ്രീധരന്‍ സ്മാരക അഖിലകേരള ഏകാഭിനയ നാടക മത്സരം നടത്തുന്നു. 2023 ആഗസ്‌റ് അഞ്ച്, ആറ് (ശനി ഞായര്‍) തിയ്യതികളില്‍ ഗവ: ഗണപത് ഹൈസ്‌കൂള്‍ താഴെ കെട്ടിടം ഫറോക്ക് ആണ് മത്സരം.
തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക. സംഭാഷണം റിക്കാര്‍ഡ് ചെയ്തതാവരുത്. ആഗസ്റ്റ് 6ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് മത്സരം ആരംഭിക്കും. ഉദ്ഘാടന സമ്മേളനം ആഗസ്റ്റ് 5ന് ശനിയാഴ്ച വൈകീട്ടായിരിക്കും. മത്സര ദിവസം കാലത്ത് 9.30ന് നറുക്കെടുപ്പിലൂടെയായിരിക്കും ചെസ്റ്റ് നമ്പര്‍ നല്കുക.
ഒന്നാം സമ്മാനം 10,000രൂപ, രണ്ടാം സമ്മാനം7.500 രൂപ, മൂന്നാം സമ്മാനം 5,000 രൂപ ശില്പവും സാക്ഷ്യപത്രവും എന്നിങ്ങനെയാണ് സമ്മാനം. നാടകത്തിന്റെ സമയ ദൈര്‍ഘ്യം 25 മിനുട്ടിനും 30 മിനുട്ടിനും ഇടയിലായിരിക്കണം. രംഗസജ്ജീകരണത്തിന് 15 മിനിട്ടേ അനുവദിയ്ക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന നാടകം സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതാണ്. അഭിനേയതാവിന് യാത്രാചെലവ് നല്‍കുന്നതാണ്. നാടകം തെരഞ്ഞെടുക്കാനുള്ള അധികാരം സംഘാടകരില്‍ നിക്ഷിപ്തമായിരിക്കും. നാടകത്തെകുറിച്ചുള്ള അന്തിമ വിധി വിധികര്‍ത്താക്കളു ടേതായിരിക്കും. സ്‌ക്രിപ്റ്റ് ജൂലായ് 10ന് മുമ്പ് അയക്കേണ്ടതാണ്. വിലാസം: ജനറല്‍ കണ്‍വീനര്‍, ഇപ്റ്റ അഖിലകേരള ഏകാഭിനയ നാടക മത്സര സ്വാഗതസംഘം. c/o കടമ്പില്‍ഹൗസ്, പി.ഒ. കരുവന്‍തിരുത്തി, ഫറോക്ക്. കോഴിക്കോട്, പിന്‍: 673631 ഫോണ്‍: 9633740954, 9447006456.