വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
സുല്‍ത്താന്‍ ബത്തേരി: കെ വേലായുധന്റെ കഥാസമാഹാരം ചൂതോല പ്രശസ്ത എഴുത്തുകാരന്‍ ഒ കെ ജോണി പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സെക്രട്ടറി പി കെ സത്താര്‍ പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ വിനയകുമാര്‍ അഴിപ്പുറത്ത് പുസ്തക പരിചയം നടത്തി.
ബത്തേരി സൗഹൃദ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ചു. വാമദേവന്‍ കലാലയ, വാസുദേവന്‍ ചീക്കല്ലൂര്‍, കസ്തൂരിബായി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും ഖജാന്‍ജി ഡോ. പി ബി സനോജ് നന്ദിയും പറഞ്ഞു.