സ്നേഹ ഭവനം താക്കോൽ കൈമാറി

Wayanad

സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിലെ വിദ്യാർഥിനികളായ സഹോദരങ്ങൾക്ക് മലവയൽ മഞ്ഞാടിയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം
സ്കൂൾ മാനേജർ റവ.ഫാദർ .ജോസഫ് പരുവുമ്മേൽ, നെൻമേനി പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ എന്നിവർ ചേർന്ന് നിർവഹിച്ചു .

ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് , വാർഡ്മെമ്പർ ദീപ ബാബു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ. മുരളി എന്നിവർ ചേർന്ന് തിരി തെളിയിച്ചു. പി ടി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, MPTA പ്രസിഡൻ്റ് ശ്രീജ ഡേവിഡ് സ്റ്റാഫ് സെക്രട്ടററി ബീന മാത്യു, അധ്യാപകരായ റ്റിൻ്റു മാത്യു , അനു. പി. സണ്ണി എന്നിവർ സംസാരിച്ചു