കോഴിക്കോട്: വലിയ വിമാന സര്‍വീസ് കോഴിക്കോട് നിന്ന് പുനരാരംഭിക്കുന്നതിന് എം ഡി സി രക്ഷാധികാരി ഡോക്ടര്‍ എ വി അനൂപിന്റെ നേതൃത്വത്തില്‍ ജൂലൈ 3, 4, 5 തീയതികളില്‍ വ്യോമയാന മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡി ജി സി എ മറ്റ് ബന്ധപ്പെട്ടവര്‍ക്കും ദില്ലിയില്‍ നിവേദനം സമര്‍പ്പിക്കും.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിനെ കഴിഞ്ഞ ദിവസം അറിയിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും, റണ്‍വേ നീളം കുറയ്ക്കാതെ കുറഞ്ഞ സ്ഥലത്ത് സുരക്ഷ നല്‍കുന്ന ‘ഇമാസ്’ സംവിധാനത്തെ പറ്റി ചര്‍ച്ച ചെയ്യുന്നതിനും എം ഡി സി പ്രതിനിധികള്‍ ജൂലൈ 3ന് കോഴിക്കോട് വിമാനത്താവള സാങ്കേതിക വിദഗ്ധരുമായും ഭൂമി ഏറ്റെടുക്കുന്ന പുരോഗതി മലപ്പുറത്ത് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ലഭിക്കുന്ന വിവരങ്ങള്‍ കാലിക്കറ്റ്‌ചേംബര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനകളുടെ സംയുക്ത യോഗത്തില്‍ അറിയിക്കും. നൂറുകോടി ചിലവില്‍ കുറഞ്ഞ സ്ഥലത്തും, കുറഞ്ഞ സമയത്തും സുരക്ഷയുള്ളതും, ആഗോളതലത്തില്‍ അംഗീകരിച്ചതുമായ ‘EMAS/EMMASMAX System’ കരിപ്പൂരില്‍ പ്രായോഗികവും, അനുയോജ്യവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതും, രേഖകളില്‍ നിന്നും മനസ്സിലാക്കുന്നതും.
EMAS ഉണ്ടെങ്കില്‍ കുറഞ്ഞ ദൂരത്തില്‍ വിമാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടഞ്ഞു നിര്‍ത്തി സുരക്ഷ ഉറപ്പാക്കാം. RESA runway end saftey area യുടെ നീളം പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ഇമാസ് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ICAO specify ചെയ്തിട്ടുള്ളതാണ്. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, സെക്രട്ടറി പി ഐ അജയന്‍ എന്നിവരാണ് അധികാരികളുമായി കൂടിക്കാഴ്ച നടത്തും.