അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിച്ചു

Wayanad

സുല്‍ത്താന്‍ ബത്തേരി: ഡിസംബര്‍ 18 അന്താരാഷട്ര അറബിക്ക് ഭാഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാലാ ഗ്രാഫി, വായന, കാര്‍ഡ് തയ്യാറാക്കല്‍, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വായനാ പതിപ്പിന്റെ പ്രകാശനം ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് അലിഫ് അറബി ക്ലബ് ലീഡര്‍ പി എസ് ഫൈഹക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ വിദ്യര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് പി ടി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ ആഹ്വാനം ചെയ്തു.

അധ്യാപകരായ ആന്‍സി യോഹന്നാന്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.