കല്പറ്റ: വയനാട് അഗ്രി-ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വയനാട് ഫ്‌ളവര്‍ഷോയുമായി ബന്ധപ്പെട്ട് എം ഡി എം എന്‍ ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. സൊസൈറ്റി ജനറല്‍ സെക്രട്ടറി രമേശ് കെ എസ്, വൈസ് പ്രസിഡന്റ് ജോണി പാറ്റാനി, പ്രിന്‍സിപ്പല്‍ അഗ്രി ഓഫീസ് ജോയിന്റ് ഡയറക്ടര്‍ സി എസ് അജിത്കുമാര്‍, എ എസ് പി വിനോദ്പിള്ള, ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, മുന്‍സിപ്പല്‍ കൗണ്‍സിലേഴ്‌സ്, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊല്യൂഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.