വിചിന്തനം പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കുക: വളപ്പിൽ അബ്ദുസ്സലാം

Kozhikode

കിണാശ്ശേരി: മലയാളികൾക്ക് ആഴ്ച്ചതോറും വിജ്ഞാനത്തിന്റെ വിരുന്നൊരുക്കുന്ന ഐ.എസ്.എമ്മിന്റെ മുഖ പത്രമായ ‘വിചിന്തനം’ വാരികയുടെ പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ആഹ്വാനം ചെയ്തു. ഐ.എസ്.എം മാങ്കാവ് മണ്ഡലം സംഘടിപ്പിച്ച വിചിന്തനം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്റ്റ് 1ന് ആരംഭിച്ച പ്രചരണ കാലയളവ് സെപ്റ്റംബർ 20ന് അവസാനിക്കും. ഈ കാലയളവിൽ വാർഷിക വരിസംഖ്യ 650 രൂപയും, ഗോൾഡൻ മെമ്പർഷിപ്പായ 5വർഷത്തേക്കുള്ള വരിസംഖ്യ 3000 രൂപയുമാണ്. വിചിന്തനം കൺവെൻഷനിൽ ഫിറോസ് പുത്തൂർമഠം അധ്യക്ഷത വഹിച്ചു. സി.സെയ്തുട്ടി, യാസർ അറഫാത്ത് മണക്കടവ്, ഫൈസൽ ഒളവണ്ണ, അബ്ദുസ്സലാം പൊക്കുന്ന്, അസ്‌ലം എം.ജി നഗർ, അഫ്‌സൽ പട്ടേൽത്താഴം, ശമൽ പൊക്കുന്ന്, എ.സി ആലി, യാസർ മാങ്കാവ്, ഫസൽ പട്ടേൽത്താഴം, സമീർഖാൻ, ജംഷീദ്‌ പെരുമണ്ണ എന്നിവർ സംസാരിച്ചു.