എ ഐ ഇമേജുകളുടെ പുതിയ സാധ്യതകളുമായി വീണ്ടുമൊരു മലയാളി

News

പി ശിവപ്രസാദ്

കൊച്ചി: എ ഐ സാങ്കേതിക വിദ്യ ഓരോ ദിവസവും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എ ഐ ജനറേറ്റഡ് വീഡിയോകളും ഫോട്ടോകളും താരംഗമാകുന്ന ഈ കാലഘട്ടത്തില്‍ എ ഐ ഇമേജുകളുടെ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് മലയാളികളും. ആ കൂട്ടത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്ന ഒന്നാണ് മിഥുന്‍ വിജയ കുമാര്‍. എ ഐ സങ്കേതം കൊണ്ട് നിര്‍മ്മിച്ച മലയാള സിനിമ നടന്മാരുടെ ജെയിംസ് ബോണ്ട് വേര്‍ഷന്‍. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും ആയ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് മിഥുന്‍ ജെയിംസ് ബോണ്ട് തീം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ ലിസ്റ്റില്‍ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ വലിയ ശ്രദ്ധ നേടുന്നുണ്ട്. എ ഐ സങ്കേതത്തിന്റെ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുന്ന മിഥുന്‍ എഴുത്തുകാരന്‍ എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തികൂടിയാണ്.