തരുവണ: കണ്ണൂര്‍ യൂണി വേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ വിവിധ ഡിഗ്രി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് തുടങ്ങി.
ബി.എ. ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്സ്, ബി എസ്.സി സൈക്കോളജി, ബി കോം ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷന് നടത്തുന്നത്. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി. സി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് കോളേജ് ഓഫീസിലെത്തി അഡ്മിഷന് എടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് കെ.ജോബ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 230240, 8547733240, 9495363358 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.