അനന്താവൂർ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ തകധിമി 2024 കലോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ എൽ പി , യു പി , എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ എൺപത് ഇനങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ഫാസില ബാനു മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ കെ .കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി, ആതവനാട് ഗ്രാമ പഞ്ചായത്ത് അംഗം എം. സി. ഇബ്രാഹീം,മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി,പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപകൻ പി സി. അബ്ദു റസാക്ക്. ഉപ പ്രധാന അധ്യാപിക കെ ശാന്തകുമാരി, സ്റ്റാഫ് സെക്രട്ടറിമാരായ കെ ടി . ജാഫർ, എം. ബഷീർ,പി ടി എ . വൈസ് പ്രസിഡൻ്റ് സിദ്ധീഖ് കല്ലിങ്ങൽ , കൺവീനർ മാരായ ടി.കെ. അബ്ദുൽ കരീം, കെ. അജിത്ത്, സി.കെ. നിസാർ അഹമ്മദ്, സ്ക്കൂൾ ലീഡർമാരായ എൻ. ഫാത്തിമ സുനൈന, കെ ശമൽ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഉൾപ്പെടെ ആയിരങ്ങളാണ് വിദ്യാർത്ഥികളുടെ കലാപരിപടികൾ കാണാൻ എത്തിയത്.