തിരുവനന്തപുരം: ലോഹ്യ കര്‍മ്മസമിതി സംസ്ഥാന സെക്രട്ടറിയായി സന്തോഷ് പുളിക്കന്‍ (കോട്ടയം)നെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ജന ശക്തി ഹാളില്‍ ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തില്‍ രക്ഷാധികാരി മുണ്ടേലപ്രസാദ്, ശ്യാമപ്രസാദ്, ബെന്നി തോമസ്, രാജു കല്ലുകളും, ജിജി, രാജു എബ്രഹാം, റിലാഷ് പാറശാല, രതീഷ് കായംകുളം, രാജന്‍ മൂലേട്ട് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ ജെ ഡിയുടെ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റായും പാലാ നിയോജക മണ്ഡലം പ്രസിഡന്റായും കര്‍ഷകസമിതി ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ എസ് പി ലോക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാലായിലും കോട്ടയത്തുമായി 14 ഒറ്റയാള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 118 ദിവസം ലീഗലായി കൊറോണ ഡ്യൂട്ടിചെയ്തിട്ടുണ്ട്. പാലായില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പാലാ കരൂര്‍ പുളിക്കല്‍ വീട്ടില്‍ പി ജെ ജോസഫിന്റെയും മേരി ജോസഫിന്റെയും ഇളയ പുത്രനാണ് സന്തോഷ് പുളിക്കന്‍.