പുളിക്കല്‍: എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡും കേരള സംസ്ഥാന ന്യൂനപക്ഷ കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര മൈനോറിറ്റി സെന്ററും സംയുക്തമായി ശ്രവണ പരിമിതര്‍ക്ക് മാത്രമായി പാത്ത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ്സ് പ്രോഗ്രാം എന്ന പേരില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പ് ആരംഭിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു നിര്‍വഹിച്ചു. ചടങ്ങിന് കോളേജ് ഡയറക്ടര്‍ സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എബിലിറ്റി ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിസിപ്പാള്‍ എം.നസീം,വുമണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ കവിത കൃഷ്ണന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം തലവന്‍ കെ.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
6 വ്യത്യസ്ത വിഷയങ്ങളിലായി പ്രഗല്‍ഭരായ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നവംബര്‍ 20, 21, 22 തിയ്യതികളിലായി നടക്കുന്ന ത്രിദിന ക്യാമ്പില്‍ ആംഗ്യഭാഷാ വിവര്‍ത്തനവും ഉണ്ടായിരിക്കും.