കോഴിക്കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷാജേഷ് കുമാറിന് സരോവരം ഗ്രീന്‍ എക്‌സ്പ്രസ് ട്രസ്റ്റ് ഒരുക്കിയ സ്വീകരണ പരിപാടി പാരമൗണ്ട് ടവറില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷനായി. സരോവരം ഗ്രീന്‍ എക്‌സ്പ്രസ് ട്രസ്റ്റ് സെക്രട്ടറി മുസ്തഫ വീര്‍ക്കണ്ടി, കാലിക്കറ്റ് പ്രസ് ക്ലസ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, കെ പി നവാസ്, ലാലു എന്റിച്ച്, ട്രസ്റ്റ് വൈ.ചെയര്‍മാന്‍ നജീബ് സംസാരിച്ചു.
