മാപ്പിള കലാ അക്കാദമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Malappuram

കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ എത്‌നോ മ്യൂസികോളജി ഏര്‍പ്പെടുത്തിയ ലൂയിസ് ഇബ്‌സണ്‍ അല്‍ ഫാറൂഖി അവാര്‍ഡിനാണ് ഈ വര്‍ഷം മാപ്പിളകലാ അക്കാദമി അര്‍ഹമായത്.

അറബി ഭാഷാ ലിപിയിലുള്ള പ്രാദേശിക സാഹിത്യങ്ങളുടെ പ്രചാരണത്തിനും ഗവേഷണ പഠനങ്ങള്‍ക്കും സംഭാവനക്കുമാണ് അവാര്‍ഡ്. സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുന്നതോടെ അറബി മലയാള സാഹിത്യത്തെ അന്താരാഷ്ട്ര തലവുമായി ബന്ധപ്പെടുത്താന്‍ കുറച്ചുകൂടി എളുപ്പമാകും. സൊസൈറ്റിയുടെ അവാര്‍ഡ് സമിതി ചെയര്‍മാന്‍ പനാജിയോട്ടിസ് പൗലോസ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയെ അറിയിച്ചു.