ജിഹാദിനെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം : ഖുർആൻ പഠനവേദി

Malappuram

കരിപ്പൂർ ( വെളിച്ചം നഗർ): ഇസ്ലാമിക പ്രമാണങ്ങളിലെ വിവിധ സാങ്കേതിക ശബ്ദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖുർആൻ പഠന വേദിയുടെ രണ്ടാം ദിനം അഭിപ്രായപ്പെട്ടു. ഇസ്‌ലാം വിമർശകർ ജിഹാദിനെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാർഥ പ്രാമാണിക സ്രോതസ്സുകളിൽ നിന്ന് ഇത്തരം സാങ്കേതിക പദങ്ങളെ മനസ്സിലാക്കണമെന്നും ഖുർആൻ പഠന വേദി ആവശ്യപ്പെട്ടു.വിശുദ്ധ ഖുർആനിലെ 3, 4, വിഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംമ്മേളന നഗരിയിൽ സംഘടിപ്പിച്ച ഖുർആൻ പഠനവേദി രണ്ടാം ദിന പരിപാടികൾ കേരള ജം ഇയ്യത്തുൽ ഉലമാ അസി. സെക്രട്ടറിയും ഫാറൂഖ് റൗളത്തുൽ ഉലും അറബി കോളേജിലെ അധ്യാപകനുമായ പ്രൊഫ. അലി മദനി മൊറയൂർ ഉദ്ഘാടനം ചെയ്തു. മുന്ന് സെഷനുകളിലായി കെ.അബദുൽ റഷീദ് ഉഗ്രപ്പുരം, ശാക്കിർ ബാബു കുനിയിൽ, സി പി അബ്ദുസ്സമദ്, ബഷീർ മദനി പുളിക്കൽ, അൻസാർ ഒതായി എന്നിവർ വിഷയം അവതരിപ്പിച്ചു.

മൂന്നാം ദിനമായ ഇന്ന് (6/2/24 ചൊവ്വ ) വൈകിട്ട് 430 ന് ഡോ: അബുബക്കർ ഫാറൂഖി, നജീബ് തവനൂർ, പി.ടി റിയാസ് സുല്ലമി, ലുഖ്മാൻപോത്തുകല്ല്, ഹാഫിദ് യു.പി ശിഹാബുദ്ധീൻ അൻസാരി, സൽമാൻ ഫാറൂഖി പ്രഭാഷണം നടത്തും.