മണിപ്പൂര്‍ ബഹുസ്വരതാ സംഗമം വിജയിപ്പിക്കും

Wayanad

പൊഴുതന: ആഗസ്റ്റ് മൂന്നാം തീയതി കല്പറ്റ MLA അഡ്വ: ടി സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണിപ്പൂര്‍ ബഹുസ്വരതാ സംഗമം വിജയിപ്പിക്കാന്‍ യു ഡി എഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തില്‍ നിന്ന് 250 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.

പഞ്ചായത്ത് യു ഡി എഫ് യോഗം DCC വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍ ഉദ്്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ കെ വി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം എം ജോസ് സ്വാഗതം പറഞ്ഞു. നാസര്‍ കാതിരി, സുനീഷ് തോമസ്, എബിന്‍ ഫിലിപ്പ്, കെ പി ജോണ്‍, കരേക്കാടന്‍ അസീസ്, കെ പി സൈത്, സി ടി മൊയ്തീന്‍, കാതിരി റഷീദ്, MTK മുഹമ്മദ്, ശിഹാബ് മലായി, സൈതലവി, പി കെ ഷംസുദ്ദീന്‍, കെ പി വിശ്വനാഥന്‍, ഷൗക്കത്ത്, ഹനീഫ പിലാക്കല്‍, ജോണ്‍സണ്‍ ജാഫര്‍ സംബന്ധിച്ചു.