കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും സഹകരിച്ച് ഇന്റെന്‍സീവ് കെയര്‍ അപ്‌ഡേറ്റ് പി ഐ സി യു 2023 നടത്തി. ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് സുധ കൃഷ്ണനുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിവിധ പീഡിയാട്രിക് ഇന്റെന്‌സിവിസ്റ്റുകളും വിദഗ്ധരും പീഡിയാട്രിക് എമര്‍ജന്‍സി മേഖലയില്‍ കണ്ടുവരുന്ന പുതുരീതികളെ ക്കുറിച്ച് സംസാരിച്ചു. പീഡിയാട്രിക് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, നിലവില്‍ പീഡിയാട്രിക് വിഭാഗത്തില്‍ പരിശീലിക്കുന്ന ഡോക്ടര്‍മാര്‍ക്കും പരിപാടിയുടെ ഭാഗമായി നടന്ന വിവിധ അക്കാദമിക ചര്‍ച്ചകള്‍ ഉപകാരപ്രദമായി തീര്‍ന്നു.
‘ആരോഗ്യമേഖലയില്‍ ദിനംപ്രധി വിവിധ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ നല്ലൊരു നാളേക്കായി ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ ചികിത്സാ രീതികള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ പീഡിയാട്രിക് മേഖലയിലെ വിവിധ മാറ്റങ്ങളെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടായിവരട്ടെയെന്ന് ആശംസിക്കുന്നുവെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സല്‍ട്ടന്റ് സുധ കൃഷ്ണനുണ്ണി പറഞ്ഞു.
പരിപാടിയില്‍ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. സുരേഷ് കുമാര്‍ ഇ. കെ, ‘ഐ എ.പി ‘കേരളാ ഇന്റന്‍സീവ് കെയര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ, സജിത്ത് കേശവന്‍, പീഡിയാട്രിക് വിഭാഗം പ്രഫസ്സര്‍ ഡോ. വിജയകുമാര്‍ പി, ആസ്റ്റര്‍ മിംസ് പി ഐ സി യു തലവന്‍ ഡോ. സതീഷ്‌കുമാര്‍ കെ, ആസ്റ്റര്‍ മിംസ് കോഴിക്കോട് നിനോറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റും, ഐ.എ.പി കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഡോ. വിഷ്ണു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.