അഷറഫ് ചേരാപുരം
ദുബൈ: ദുബൈയുടെ രാജകുമാരന്‍ വീണ്ടും താരമാവുന്നു. ദുബൈ കിരീടവകാശി ശൈഖ് ഹംദാന്‍ എന്ന ഫാസയാണ് കായിക സാഹസികതകളിലൂടെ ശ്രദ്ധേയനായത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ കോണിപ്പടികള്‍ മുഴുലന്‍ ഓടിക്കയറിയാണ് രാജകുമാരന്‍ റെക്കോഡിട്ടത്. 37.38 മിനിറ്റുകള്‍കൊണ്ടാണ് പടവുകള്‍ ഓടിക്കയറിയത്. ബുര്‍ജ് ഖലീഫയില്‍ അദ്ദേഹം ഓടിക്കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറ്റി അറുപതാമത്തെ നിലയില്‍ ഫാസ എത്തി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം.
സാഹസികതയും കായിക ഇനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ഫാസ അതിനായി വേണ്ട കാര്യങ്ങളെല്ലാം രാജ്യത്ത് ചെയ്യാനും ഒരുക്കമാണ്. നിരവധി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ നേടിയ ഹംദാന് കഴിഞ്ഞിട്ടുണ്ട്. ബുര്‍ജ് ഖലീഫ ചലഞ്ച്’ എന്ന അടിക്കുറിപ്പോടെ ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബുര്‍ജ് ഖലീഫയില്‍ കയറാനുള്ള തയ്യാറെടുപ്പ് ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ദുബൈ റണ്ണിലും ഫാസ പങ്കെടുത്തിരുന്നു. 10 കിലോമീറ്ററോളം ദൂരം അദ്ദേഹം ഓടിയിരുന്നു. സ്‌കൈ ഡൈവിങ്, മൗണ്ടന്‍ ക്ലിംബിങ്, ഹൈക്കിങ്, പാരാമോട്ടര്‍ ഗ്ലൈഡിങ്, ഡീപ് ഡൈവിങ് എന്നിവയിലെല്ലാം അതീവ തല്‍പരനാണ് ഹംദാന്‍. ഈയിടെയാണ് തന്റെ നാല്പതാം പിറന്നാള്‍ ആഘോഷിച്ചത്