മുട്ടില്‍: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എസ് എം എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തിഹാദ്, 22 പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ എ നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുട്ടില്‍ റെയ്ഞ്ച് സെക്രട്ടറി കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ലഹരിയുടെ അപകടങ്ങള്‍ എന്നീ വിഷയത്തില്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, കരീം മാസ്റ്റര്‍ ക്ലാസ്സെടുത്തു. സി നൂറുദ്ദീന്‍ ഹാജി, എന്‍ ടി ബീരാന്‍ കുട്ടി, മുഹമ്മദലി അഹ്‌സനി, അഷ്‌റഫ് കര്യമ്പാടി, ഷാജഹാന്‍ ദാരിമി, സാലി മാസ്റ്റര്‍, വടകര മുഹമ്മദ്, നൗഫല്‍ ബാഖവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ഒ കെ ഷക്കീര്‍ സ്വാഗതവും എം കെ ഇബ്രാഹീം ഹാജി നന്ദിയും പറഞ്ഞു.
Very interesting subject, thanks for posting.Leadership