മാനന്തവാടി: വയനാട്ടില്‍ കര്‍ഷകനെ കടുവ കൊലപ്പെടുത്തി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് (50) കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ സാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം.
ഇന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ നിന്നാണ് കടുവ ആക്രമിക്കുന്നത്. ഉടനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
കര്‍ഷകന്റെ മരണത്തോടെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം.