ഇബ്രാഹിം ബേവിഞ്ച അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടി എഴുതിയ സാഹിത്യപ്രതിഭ

Kozhikode

കോഴിക്കോട്: തുറന്ന എഴുത്തും നിരൂപണവും കൊണ്ട് വ്യത്യസ്തനായ സാഹിത്യ പ്രതിഭയും അക്കാരണത്താല്‍ തന്നെ അവഗണിക്കപ്പെട്ടയാളുമായിരുന്നു വിടപറഞ്ഞ ഇബ്രാഹിം ബേവിഞ്ചയെന്ന് തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലാ സമതി അനുസ്മരിച്ചു.

അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ബാബു സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി കെ അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, അബ്ദുസലാം കരുവന്‍ പൊയില്‍, അഷ്‌റഫ് വാവാട്, റിയാസ് കുറ്റിക്കാട്ടൂര്‍, അഷ്‌റഫ് വെള്ളിപറമ്പ് സംസാരിച്ചു.