പത്തനാപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും ജനറല്‍ ആശുപത്രിയിലും ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന നിരാലംബരായ രോഗികളെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുക്കുന്നു. ആരോഗ്യമന്ത്രിയുടേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും നിര്‍ദേശപ്രകാരമാണ് രോഗികളെ ഏറ്റെടുക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ഡി എല്‍ എസ് എയുടേയും നേതൃത്വത്തിലാണ് പുനരധിവസിപ്പിക്കുന്നത്. സാമൂഹ്യ സേവന രംഗത്തും പുനരധിവാസ മേഖലയിലും ഏറെ പ്രശസ്തമായ സ്ഥാപനമാണ് പത്തനാപുരം ഗാന്ധിഭവന്‍.
ആഗസ്റ്റ് പത്തിന് വ്യാഴാഴ്ച 12 മണിക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, DLSA സെക്രട്ടറിയും സബ്ബ് ജഡ്ജുമായ കെ.എസ്. ഷംനാദ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ IAS, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറും ഗാന്ധിഭവന്‍ സെക്രട്ടറിയുമായ ഡോ. പുനലൂര്‍ സോമരാജന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിന്‍സെന്റ് ഡാനിയേല്‍, ഗാന്ധിഭവന്‍ പേഴ്‌സണല്‍ ചീഫ് മാനേജര്‍ കെ. സാബു എന്നിവര്‍ സംബന്ധിക്കും.