മുജാഹിദ് സമ്മേളനം പ്രചാരണത്തിന് ഉജ്ജ്വല തുടക്കം
അരീക്കോട്. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ തല പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കെ.എന്‍.എം മര്‍കസുദ്ദ അവ സംസ്ഥാന ജന: സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
രാജ്യം വര്‍ഗീയതയുടെയും വംശീയതയുടെയും ആപത്കരമായ ഘട്ടത്തിലെത്തിയിരിക്കുന്നു എന്നതാണ് മണിപ്പൂരിന് ശേഷം ഹരിയാനയില്‍ ആവര്‍ത്തിക്കുന്ന മുസ്ലിം വിരുദ്ധ വംശഹത്യ വ്യക്തമാക്കുന്നതെന്ന് സി.പി ഉമര്‍ സുല്ലമി പറഞ്ഞു. ഹരിയാനയിലെ മുസ്ലിം കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ജീവിതോപാധികളും തകര്‍ത്ത് വഴിയാധാരമാക്കുന്നതിനെ രാഷ്ട്രിയ നേതൃത്വങ്ങള്‍ മൗനം വെടിയണം.

സംസ്ഥാനത്ത് ജാതിയുടെയും മതത്തിന്റെയും മറപിടിച്ച് വിദ്വേഷ രാഷ്ട്രീയം വേരുറപ്പിക്കുന്നതിനെതിനെ രെ എല്ലാ മത വിശ്വാസികളും ജാഗ്രവത്താവണം. ഇസ്ലാമും മുസ്ലികളും നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ തെളിമയാര്‍ന്ന വിശ്വാസം മുറുകെ പിടിച്ച് ജീവിത വിശുദ്ധി കൈവരിക്കണം.
കേരളത്തിന്റെ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പൈതൃകം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശത്തോടെ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുനതെന്നും സി.പി.ഉമ്മര്‍ സുല്ലമി പറഞ്ഞു. സംഘാടക സമിതി ജില്ല ചെയര്‍മാന്‍ ഡോ: യു.പി യഹ് യഖാന്‍ മദനി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം.മര്‍ക്കസ്സുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എം. ടി മനാഫ്, ഇസ്മായില്‍ കരിയാട്, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എം. അഹമ്മദ് കുട്ടി മദനി, കെ.ട്ടി അഷ്‌റഫ് (മുസ്ലീം ലീഗ്), അജീഷ് എടാലത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ) ഭാസ്‌ക്കരന്‍ (സി.പി.എം), എം.അഹമ്മദ് കുട്ടി മദനി, എം.പി അബ്ദുല്‍ കരീം സുല്ലമി, കെ.എന്‍.എം ജില്ല സെക്രട്ടറി കെ അബ്ദുല്‍ അസീസ്,ഐ.എസ്.എം. ജില്ലാ പ്രസിണ്ടന്റ് ജൗഹര്‍ അയനിലക്കാട്,എം.എസ്.എം. ജില്ല പ്രസിണ്ടന്റ് സഹീര്‍ പുല്ലൂര്‍, എം.ജി.എം ജില്ല പ്രസിണ്ടന്റ് സി.എം ശനിയ,ഫാസില്‍ ആലുക്കല്‍, എന്നിവര്‍ പ്രസംഗിച്ചു. മദ്രസ്സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ട്രേറ്റ് നേടിയ യൂനുസ് ചെങ്ങരയെ എ അബ്ദുല്‍ അസീസ് മദനി ആദരിച്ചു.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരത്തിലധികം ഗൃഹാങ്കണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, കിഡ്‌നി രോഗനിര്‍ണയ ക്യാമ്പുകള്‍, പുസ്തക മേളകള്‍ എന്നിവ നടത്തും. ഇതര മതവിഭാഗങ്ങളുമായി സൗഹാര്‍ദ്ദവും സഹവര്‍തിത്ത്വവും ശക്തമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സംഗമങ്ങള്‍ നടത്തും. കലാ, കായിക വൈജ്ഞാനിക മത്സരങ്ങളും പ്രബന്ധ രചനാ മത്സരങ്ങളും നടത്തും. മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങളുടെ 1 ഗെറ്റ്റ്റുഗതര്‍, സേവന പ്രവര്‍ത്തനങ്ങള്‍ ബോധവത്കരണ റാലികള്‍, പദയാത്രകള്‍, വാഹന സന്ദേശ പ്രയാണം തുടങ്ങി വിപുലമായ പദ്ധതികളാണ് സമ്മേളനത്തിന്റെ മുന്നോടിയായി ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല, മണ്ഡലം തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സര്‍ഗ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും.