ഹാര്‍വെസ്‌റ്റേ എക്‌സ്പീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം 18ന്

Malappuram

പട്ടാമ്പി: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിനൊരുങ്ങുന്ന ഹാര്‍വെസ്‌റ്റേയുടെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടനം 18ന്. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്‌റ്റേ ഓഫീസിനു സമീപമുള്ള എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ആറിന് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര നിര്‍വ്വഹിക്കും.

ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 50 എക്‌സ്പീരിയന്‍സ് സെന്റര്‍ നിലവില്‍ വരുമെന്നും എക്‌സ്പീരിയന്‍സ് സെന്ററുകളിലൂടെ കേരളത്തിലെ കാര്‍ഷിക രംഗത്ത് നൂതന ആശയങ്ങള്‍ നല്‍കി പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിപ്പിച്ച് രണ്ടാം ഹരിതവിപ്ലവത്തിന് ഹാര്‍വെസ്‌റ്റേയിലൂടെ തുടക്കം കുറിക്കുമെന്ന് ചെയര്‍മാനും എം ഡിയുമായ വിജീഷ് കെ പി പറഞ്ഞു. പട്ടാമ്പി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഹാര്‍വെസ്‌റ്റേ ഡയരക്ടര്‍മാരായ മൊയ്തീന്‍ കുട്ടി, അബ്ദുള്‍ അസീസ്, ഉമ്മര്‍, റിസര്‍ച്ച് ഹെഡ്ഡ് അഷിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *