കോഴിക്കോട്: ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണത്തോടനുബദ്ധിച്ച് നടത്തുന്ന മെഗാ ലോണ്‍ മേള ഓണോത്സവം പദ്ധതി മുണ്ടിക്കല്‍താഴത്ത് തുടങ്ങി, പ്രമുഖ ഇരുചക്രവാഹന കമ്പനികളായ ഹോണ്ട, ഹീറോ, ടി വി എസ്, സുസൂക്കി തുടങ്ങിയ വാഹനങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ഓണത്തോടനുബദ്ധിച്ച് കമ്പനി നല്‍കുന്ന എല്ലാ കിഴിവുകളും ലഭിക്കുന്നു. ലളിതമായ തിരിച്ചടവ് ആണ് പ്രധാന ആകര്‍ഷണം. പ്രമുഖ ഇലക്ട്രാണിക്‌സ് വിതരണ കമ്പിനിയായ കണ്ണങ്കണ്ടിയുടെ എല്ലാ ഇലക്ട്രാണിക്‌സ് ഉല്‍പന്നങ്ങളും ഓണോത്സവത്തോടനുബദ്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍, എയര്‍കണ്ടിഷ്‌നര്‍, മിക്‌സി,കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, തുടങ്ങി എല്ലാ ഉല്‍പന്നങ്ങളും ലളിതമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം, ഓണോത്സവം കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ഹോണ്ടയുടെ പുതിയ വണ്ടിയായ ഡിയോയുടെ ലോഞ്ചിങ്ങും നടന്നു ബാങ്ക് പ്രസിഡന്റ് കെ എസ് പ്രഭീഷ് അധ്യക്ഷത വഹിച്ചു, കൗണ്‍സിലര്‍മാരായ സ്മിത വള്ളിശ്ശേരി, എം.പി ഹമീദ്, എ.ഡി എസ് ചെയര്‍ പെയ്‌സണ്‍ ടി. സുഹറ, പി.സൈനുദിന്‍, കെ.കോയ, ബാങ്ക് സെക്രട്ടറി എം.കാവ്യ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ബാങ്ക് ഡയറക്റ്റര്‍ കെ.പി ജഗനാഥന്‍ സ്വാഗതവും, ഒ.ടി തോമസ് നന്ദിയും പറഞ്ഞു, ഒണോത്സവം സന്ദര്‍ശിക്കുന്നവര്‍ക്ക് ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുന്നു.