‘നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ ഫോക്കസ് സെമിനാര്‍

Gulf News GCC

ജിദ്ദ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ആഗസ്റ്റ് 18 വെള്ളിയാഴ്ച രാത്രി 7.45ന് ഷറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നടക്കും.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മതം, വര്‍ഗ്ഗീയത, അഴിമതി, ദാരിദ്രം, വിദ്യാഭ്യാസം, തൊഴില്‍, വികസനം തുടങ്ങി രാജ്യം നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. മണിപൂരും ഹരിയാനയും ആവര്‍ത്തിക്കപ്പെട്ടുകൂടാ, നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനില്‍ക്കണം. മൂല്യ ബോധമുള്ള തലമുറ വളര്‍ന്നു വരണം. ഇത്തരത്തില്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഫോക്കസ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഫോക്കസ് കെയര്‍ മാനേജര്‍ ഷഫീഖ് പട്ടാമ്പി വിഷയമാവതരിപ്പിക്കും. മലയാളം ന്യൂസ് എഡിറ്റര്‍ സജിത്ത് എ എം, ജിദ്ദയിയിലെ യുവജന സംഘടനാ ഭാരവാഹികളായ ഫസലുള്ള വെള്ളുവംപാളി (ഐ വൈ സി), ലാലു വെങ്ങൂര്‍ (നവോദയ യൂത്ത് വിങ്), നൗഫല്‍ ഉള്ളാടന്‍ (ഫിറ്റ് ജിദ്ദ), ഉമറുല്‍ ഫാറൂഖ് (യൂത്ത് ഇന്ത്യ) എന്നിവര്‍ പങ്കെടുക്കും.