ദുബൈ: യു എ ഇയില്‍ പൊതുസ്വകാര്യ മേഖലയിലെ അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 1 പുതുവത്സരം, ഏപ്രില്‍ 20 മുതല്‍ 23 വരെ ചെറിയ പെരുന്നാള്‍, ജൂണ്‍ 27 മുതല്‍ 30 വരെ ബലിപെരുന്നാള്‍, ജൂലൈ 21 ഹിജ്‌റ വര്‍ഷാരംഭം, സെപ്റ്റംബര്‍ 29 നബിദിനം എന്നിവയാണ് അവധികള്‍.
ബലിപെരുന്നാളിനോട് ചേര്‍ന്ന് വാരാന്ത്യ അവധിയും വരുന്നതിനാല്‍ ആറ് ദിവസം വരെ തുടര്‍ച്ചയായി അവധി ലഭിച്ചേക്കാം. യു എ ഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപനം നടത്തിയത്