കാസര്‍ഗോഡ്: വിവാഹത്തിന് ശേഷം കടുത്ത തലവേദന അനുഭവപ്പെട്ട യുവതി മരിച്ചു. മയിലാട്ടി തൂവള്‍ പൂങ്കാല്‍ ഹൗസിലെ സി നിവ്യ (25) ആണ് മരണപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പായിരുന്നു നിവ്യയുടെ വിവാഹം നടന്നത്. കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിവ്യയെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നിവ്യക്ക് ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനുള്ള ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച നിവ്യ മരണപ്പെടുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു നിവ്യയുടെ വിവാഹം നടന്നത്. കൂക്കള്‍ വിജയന്‍ നായര്‍ ആണ് നിവ്യയുടെ പിതാവ്. മാതാവ്: ചേവിരി ബാലാമണി. ഭര്‍ത്താവ്: മനീഷ് ജയപുരം (എന്‍ജിനിയര്‍, ചെന്നൈ). സഹോദരങ്ങള്‍: സി. വിജി (തെക്കില്‍), സി. നീതു.